ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തെ ഏറ്റവും സമ്പന്നനായ ഫുട്ബോളര്‍

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 10 മാര്‍ച്ച് 2014 (15:16 IST)
PRO
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തെ ഏറ്റവും സമ്പന്നനായ ഫുട്ബോള്‍ താരം. 122 മില്യണ്‍ പൗണ്ടാണ് റോണോയുടെ സമ്പാദ്യം.

മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാമിനെയാണ് റോണോ സമ്പത്തിന്റെ കാര്യത്തില്‍ പിന്തള്ളിയത്. 120.5 മില്യണ്‍ പൗണ്ട് സമ്പാദ്യവുമായി ബാഴ്‌സ താരം ലയണല്‍ മെസിയാണ് പട്ടികയില്‍ രണ്ടാമത്. ചെല്‍സി സ്‌ട്രൈക്കര്‍ സാമുവല്‍ ഏറ്റുവാണ് മൂന്നാം സ്ഥാനത്ത്. സമ്പാദ്യം 70 മില്യണ്‍ പൗണ്ട്. 69 മില്യണ്‍ പൗണ്ട് സമ്പത്തുള്ള വെയ്ന്‍ റൂണിയാണ് ഏറ്റുവിന് പിന്നില്‍.

സമ്പന്നരായ ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ബ്രിട്ടീഷ് താരവും റൂണിയാണ്.
165 മില്യണ്‍ പൗണ്ട് സമ്പാദ്യവുമായി ബെക്കാമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സമ്പന്നനായ ഫുട്‌ബോളര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :