ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് കാനഡയിലെ ടെലിവിഷന്‍ കാണികള്‍ക്ക് ലൈവായി ലഭിക്കും. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് ആണ് ഗെയിംസ് ലൈവായി കാനഡയിലെ കാണികളില്‍ എത്തിക്കുക.
കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ജോയിന്റ് ഡയറക്ടര്‍ ഭാരത് കൌറയാണ് ഇക്കാര്യം അറിയിച്ചത്. 1954 ലെ വാന്‍കൂവര്‍ ഗെയിംസ് മുതല്‍ എല്ലാ കോമണ്‍വെല്‍ത്ത് ഗെയിംസും കനേഡിയന്‍ ബ്രോഡ് കാസ്റ്റിംഗ് കോര്പ്പറേഷന് കാനഡയില്‍ ലൈവായി എത്തിക്കാറുണ്ട്. ഒക്ടോബര്‍ മൂന്ന് മുതല്‍ പതിന്നാല് വരെയാണ് ഗെയിംസ് നടക്കുന്നത്.
ആഗോള തലത്തില്‍ 2 ബില്യന്‍ ജനങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ടെലിവിഷനിലൂടെ കാണുമെന്നാണ് കണക്കുകൂട്ടല്‍. സംപ്രേക്ഷണത്തിന്റെ പൂര്‍ണ്ണ വിവരം വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് അറിയിച്ചു.