കോപ്പ അമേരിക്ക കിരീടം യുറഗ്വായ്ക്ക്

ബ്യൂനസ് ഐറിസ്| WEBDUNIA|
കിരീടം യുറഗ്വായ്ക്ക്. ഫൈനലില്‍ പാരഗ്വായെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുറഗ്വായ് ചാമ്പ്യന്‍‌മാരായത്.

പതിനഞ്ചാം തവണയാണ് യുറഗ്വായ് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുന്നത്. ഇതോടെ, 14 കിരീടങ്ങളുമായി റെക്കോര്‍ഡ് ചരിത്രത്തില്‍ ഒപ്പമുണ്ടായിരുന്ന അര്‍ജന്റീന പിന്നിലായി.

പതിനൊന്നാം മിനിറ്റില്‍ യുവതാരം ലൂയി സുവാരസിലൂടെ യുറഗ്വായ് മുന്നിലെത്തി. പിന്നീട് ഫോര്‍ലാന്റെ രണ്ട് ഗോളുകള്‍ കൂടി ആയതോടെ യുറഗ്വായ് പാരഗ്വായില്‍ നിന്ന് ഏറെ മുന്നിലായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :