കേരളത്തിന് ആദ്യ ഷൂട്ടിംഗ് സ്വര്‍ണം; ആറാം സ്വര്‍ണം

തിരുവനന്തപുരം| Joys Joy| Last Updated: ചൊവ്വ, 3 ഫെബ്രുവരി 2015 (17:45 IST)

ഷൂട്ടിംഗില്‍ കേരളത്തിന്റെ എലിസബത്ത് സൂസന്‍ കോശിക്ക് സ്വര്‍ണം. ദേശീയ ഗെയിംസ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് കേരളം ഷൂട്ടിംഗില്‍ സ്വര്‍ണം നേടുന്നത്. 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ ആണ് എലിസബത്ത് സ്വര്‍ണം നേടിയത്.

അതേസമയം, ഡൈവിങ്ങിലൂടെ കേരളം അഞ്ചാം സ്വര്‍ണം നേടി. കേരളത്തിന്റെ പി സിദ്ധാര്‍ത്ഥ് ആണ് ഹൈ ബോര്‍ഡ് ഡൈവിങ്ങില്‍ സ്വര്‍ണം നേടിയത്. മീറ്റ് റെക്കോഡോടെയാണ് പി സിദ്ധാര്‍ത്ഥ് സ്വര്‍ണം നേടിയത്.

മഹാരാഷ്‌ട്ര സ്വദേശിയാണ് സിദ്ധാര്‍ത്ഥ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :