ദേശീയ സ്കൂള്‍ കായികമേളയില്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ കേരളത്തിന് സ്വര്‍ണം. കേരളത്തിന് വേണ്ടി ആതിര സുരേന്ദ്രനാണ് സ്വര്‍ണം നേടിയത്.
ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കേരളത്തിന്റെ ശ്രീനിത് മോഹനും സ്വര്‍ണം നേടി. മെഡല്‍ വേട്ടയില്‍ കേരളം ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്.
കഴിഞ്ഞദിവസം സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് പറളി സ്കൂളിലെ എം ഡി താര സ്വര്‍ണം നേടിയിരുനു. ഇതേ ഇനത്തില്‍ കേരളത്തിന്റെ പി യു ചിത്ര വെള്ളിയും സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും കേരളത്തിനാണ് സ്വര്‍ണം. പറളി സ്കൂളിലെ എം വി വര്‍ഷ സ്വര്‍ണവും കെ കെ വിദ്യ വെള്ളിയും നേടി.
പതിനഞ്ചാം ദേശീയകിരീടം തേടിയാണ് കേരളം ലുധിയാനയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നത്.