കളിക്കാരുടെ മദ്യാപനം സ്വാധിനം ചെലുത്തില്ല

ലണ്ടന്‍| WEBDUNIA|
PRO
കായികതാരങ്ങളുടെ മദ്യപാനശീ‍ലം യുവാക്കളില്‍ കാര്യമായി സ്വാധിനം ചെലുത്തുന്നില്ലെന്ന് പഠനം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെയും ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയിലെയും വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. കായിക മത്സരങ്ങള്‍ പിന്തുടരുന്ന യുവാക്കള്‍ കായിക താരങ്ങളെ തങ്ങളുടെ മാതൃകാ പുരുഷന്‍‌മാരായി കാണുന്നില്ലെന്നും പഠനത്തില്‍ കണ്ടെത്തി.

കായിക പ്രേമികളായ 1000 യുവാക്കളെയും കായിക പ്രേമികളല്ലാത്ത ആയിരം യുവാക്കളെയും പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. എന്നാല്‍ കായിക താരങ്ങള്‍ വല്ലപ്പോഴും മാത്രം മദ്യപിക്കുമ്പോള്‍ കായിക പ്രേമികളായ യുവാക്കള്‍ കായികതാരങ്ങളേക്കാള്‍ കൂടുതല്‍ മദ്യം അകത്താക്കുന്നവരാണ്. മദ്യക്കമ്പനികള്‍ കായിക മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതിലൂടെയും കായികതാരങ്ങളെവെച്ച് പരസ്യം ചെയ്യുന്നതിലൂടെയും യുവാക്കളില്‍ നേരിയ തോതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

എന്നാല്‍ ഇതിന് കായികതാരങ്ങളുടെ മദ്യപാനവുമായി നേരിട്ട് ബന്ധമില്ലെന്നും പഠനം പറയുന്നു. അതിനാല്‍ കായികതാരങ്ങളുടെ മദ്യപാനമാണ് യുവാക്കളെ ചീത്തയാക്കുന്നതെന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗവേഷകര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :