ഓസ്ട്രേലിയന്‍ ഓപ്പണ്‍: സാനിയ പുറത്ത്‌

മെല്‍ബണ്‍| WEBDUNIA| Last Modified ചൊവ്വ, 19 ജനുവരി 2010 (10:06 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ ആ‍ദ്യമത്സരത്തില്‍ തന്നെ ഇന്ത്യന്‍ താരം മിര്‍സ തോറ്റു പുറത്തായി. ഫ്രാന്‍സിന്റെ അരാവനെ റെസായിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സാനിയയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 6-2. തിങ്കളാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കളിയിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ഇരുപത്തിയേഴാം സീഡുകാരിയായ അരാവന സാനിയക്ക് നല്‍കിയത് വന്‍ തോല്‍‌വിയാണ്. ടൂര്‍ണമെന്റില്‍ സിംഗിള്‍സ് വിഭാഗത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ ഏക ഇന്ത്യന്‍ താരമായിരുന്നു സാനിയ. പുരുഷവിഭഗം സിംഗിള്‍സില്‍ സോംദേവ് ദെവര്‍മന്‍ യോഗ്യത നേടാതെ പുറത്തായിരുന്നു.

ഡബിള്‍സില്‍ സ്പെയിന്‍ താരം വെര്‍ജീനിയ റൗനോ പാസകുലിനൊപ്പം കളിക്കുന്ന ഹൈദരാബുദുകാരിയുടെ ആദ്യ മത്സരം ഇന്തൊനീഷ്യയുടെ യായുക്‌ ബാസുകിയും ജപ്പാന്റെ കിമികോ ഡേറ്റ് സഖ്യവുമായാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :