ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആണ്‍കുട്ടികളുടെ ജൂനിയന്‍ ഗ്രാന്‍ഡ്സ്ലാം കിരീടം ഇന്ത്യയുടെ യൂകി ഭാംബ്രിക്ക്. ജര്‍മ്മന്‍ എതിരാളി അലക്സാണ്ട്രോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് ഇന്ത്യന്‍ താരം കിരീടം നേടിയത്. സ്കോര്‍: 6-3, 6-1.
ആദ്യമായാണ് ഭാംബ്രി ഒരു ജര്‍മ്മന്‍ താരത്തിനോട് ഏറ്റുമുട്ടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളിയെ കീഴ്പ്പെടുത്തിയ ഭാംബ്രി ഗ്രാന്‍ഡ്സ്ലാം നേടുന്ന ഇന്ത്യയുടെ മൂന്നാമത്തെ ജൂനിയര്താരമായി. രമേശ്കൃഷ്ണനും ലിയാണ്ടര്‍ പേസുമാണ് ഭാംബ്രിയുടെ മുന്‍ഗാമികള്‍.
സെമിയില്‍ ഫ്രാന്‍സിന്റെ ഏഴാം സീഡ് ആന്‍ഡ്രിയാന്‍ പ്യൂഗെറ്റിനെ 6-4, 6-4നു തോല്പിച്ചാണ് ഭാംബ്രി ഫൈനലില്‍ കടന്നത്. നേരത്തെ ഭാംബ്രി ഡബിള്‍സില്‍ നിന്ന് പുറത്തായിരുന്നു.