ഒളിമ്പിക്ക് ദീപശിഖ തായ്‌വാനിലേക്കില്ല

biejing
FILEFILE
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബീജിംഗ് ഒളിമ്പിക്‍സിന്‍റെ ദീപശിഖ ലോകം ചുറ്റുന്ന കൂട്ടത്തില്‍ തായ്‌വാന്‍ വഴി മാത്രം കടന്നു പോകില്ല. റൂട്ട് സംബന്ധിക്കുന്ന കാര്യത്തില്‍ ബീജിംഗിലെ അധികാരികളുമായി അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ തായ്‌വാന് കഴിയാതെ വന്നതോടെയാണ് ഈ തീരുമാനം.

ദീപശിഖയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തായ്‌വാന്‍റെ ദേശീയഗാനമോ ദേശീയപതാകയോ ഉപയോഗിക്കേണ്ട എന്നും തീരുമാനിച്ചിരിക്കുകയാണ്. ചൈനയുടെ ഈ നിര്‍ബ്ബന്ധം പക്ഷേ തായ്‌വാന്‍ എതിര്‍ക്കുകയാണ്. ഈ തീരുമാനങ്ങളിലൂടെ തായ്‌വാന്‍ ഭാഗമാണെന്നു വരുത്തിതീര്‍ക്കാനാണ് ചൈനയുറ്റെ ശ്രമമെന്നു തായ്‌വാന്‍ വാദിക്കുന്നു.

ദീപശിഖയുടെ ആദ്യ റൂട്ട് ശരിക്കും വിയറ്റ്‌നാമില്‍ നിന്നും തായ്‌വാനിലെത്തിയ ശേഷം ഹോങ്കോംഗ്‌ വഴി ബീജിംഗില്‍ എത്തുന്നതായിരുന്നു . എന്നാല്‍ ബീജിംഗ് അധികാരികള്‍ ഈ തീരുമാനം മാറ്റുകയായിരുന്നു. എവറസ്റ്റിന്‍റെ ഭാഗങ്ങള്‍ ഉള്‍പ്പടെ എഷ്യയിലെ 20 പ്രധാന നഗരങ്ങള്‍ താണ്ടിയാണ് ദീപശിഖ ബീജിംഗില്‍ എത്തുന്നത്.

ബീജിംഗ്;| WEBDUNIA|
തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നു ചൈന വാദിക്കുന്നുണ്ടെങ്കിലും 1949 ലെ ചൈനീസ് ആഭ്യന്തര യുദ്ധത്തിനു ശേഷം രണ്ടു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്രമായ തീരുമാനങ്ങളിലൂടെയാണ് മുന്നോട്ട് നീങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :