ഒത്തുകളി: ചൈനീസ് ഫുട്ബോള്‍ മേധാവി അറസ്റ്റില്‍

ബീജിംഗ്| WEBDUNIA|
PRO
ചൈനീസ് സൂപ്പര്‍ ലീഗിലെ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്‍ മേധാവി നാന്‍ യോംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് യാംഗ് യിമിന്‍, റഫറിമാരെ നിയമിക്കാന്‍ അധികാരമുള്ള സാംഗ് ജിയാന്‍‌കിയാംഗ് ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബായ ഷാം‌ഗ്‌ഹായ് സെന്‍‌ഹ്വായുടെ മുഖ്യപരിശീലകന്‍ ജിയാ സിയുക്വാന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബീജിംഗ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് സൂപ്പര്‍ ലീഗിലെ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 പേരാണ് അറസ്റ്റിലായത്. ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ചെങ്കഡു ബ്ലേഡ്സിന്‍റെ മാനേജര്‍ സു ഹൊങ്കാട്ടോയും ഇതില്‍ ഉള്‍പ്പെടുന്നു. ചുതാട്ടത്തിന് മുന്‍ ലിയോണിംഗ് താരം ലു ഡോംഗിനെ അടുത്തിടെ ചൈനീസ് കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

ചൈനീസ് പ്രൊ-ലീഗില്‍ എ1, എ2, ബി1, ബി 2 എന്നിങ്ങനെ നാലു ദേശീയ ലീഗുകളും നിരവധി പ്രാദേശിക ലീഗുകളുമാണുള്ളത്. 1994ലാണ് ചൈനയില്‍ ലീഗ് തുടങ്ങുന്നത്. എ1 ലീഗില്‍ മാത്രം അറുപതോളം വിദേശ താരങ്ങളും ആറ് വിദേശ കോച്ചുമാരുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :