ഒഡാഫേയുടെ മികവില്‍ വീണ്ടും ചര്‍ച്ചില്‍

മഡ്ഗാവ്| WEBDUNIA|
ഒഎന്‍‌ജിസി ഐ ലീഗ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ ഒഡാഫേയുടെ മികവില്‍ ചര്‍ച്ചിലിന് വീണ്ടും വിജയം. ആറ് ഗോളുകള്‍ തൊടുത്ത് എതിരാളികളായിരുന്ന വാസ്കോ ഗോവയെ ഒഡാഫെ ഞെട്ടിച്ചു. ഒന്നിനെതിരെ ഒമ്പത് ഗോളുകള്‍ക്കാണ് ചര്‍ച്ചില്‍ വിജയിച്ചത്.

നാല്‍പ്പത്തൊന്നാം മിനുട്ടില്‍ ആയിരുന്നു വാസ്കോയുടെ ഗോള്‍മുഖത്ത് ഒഡാഫെ ആദ്യപ്രഹരം ഏല്‍‌പിച്ചത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വാസ്കോയുടെ ഗോള്‍വല ഒഡാഫെ ചലിപ്പിച്ചു കൊണ്ടിരുന്നു. ഇടവേളയ്ക്കു പിരിയുമ്പോള്‍ 2-0ത്തിന് പിന്നിലായിരുന്ന ചര്‍ച്ചിലിന് ആശ്വാസ ഗോള്‍ നല്‍കിയത് ലെസ്റ്റര്‍ ഫെര്‍ണാണ്ടസ് ആയിരുന്നു. അറുപത്തേഴാം മിനുട്ടിലായിരുന്നു ഫെര്‍ണണ്ടസ് ഗോള്‍ നേടിയത്.

ഓഡാഫെയ്ക്ക് പുറമെ ഫെലിക്സ് ചിമാവോക്വുവും റെയ്സംഗ്മി വാ‍ഷും ചര്‍ച്ചിലിന് വേണ്ടി ഗോളുകള്‍ നേടി.

ഇതോടെ ചര്‍ച്ചിലിന് 30 പോയിന്‍റായി. 33 പോയിന്‍റുകളുമായി മോഹന്‍ ബഗാനും 31 പോയിന്‍റുമായി സ്പോര്‍ട്ടിംഗ് ഗോവയുമാണ് ചര്‍ച്ചിലിന് മുന്നില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :