ഐപിഎല്‍ വാതുവയ്പ്പ്: വിക്രം അഗര്‍വാള്‍ ക്രൈംബ്രാഞ്ച് സിഐഡിയ്ക്കു മുന്നില്‍ ഹാജരായി
ചെന്നൈ|
WEBDUNIA|
PTI
ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് സമന്‍സ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി വിക്രം അഗര്‍വാള്‍ തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡിയ്ക്കു മുന്നില്‍ ഹാജരായി. ഐപിഎല്‍ വാതുവയ്പുമായും വാതുവയ്പുകാര്‍ക്ക് സഹായം നല്‍കിയെന്നുമുള്ള ആരോപണങ്ങളുമാണ് വിക്രമിനു നേരെ ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്രെ രണ്ട് ഹോട്ടലുകള്‍ പൊലീസ് റെയ്ഡ് ചെയ്തിരുന്നു.
മേയ് 31നു മുന്പായി ക്രൈംബ്രാഞ്ചിനു മുന്പിന്‍ ഹാജരാകണമെന്ന് അറിയിച്ച് മുംബയ് ക്രൈംബ്രാഞ്ച് ആണ് സമന്‍സ് പുറപ്പെടുവിച്ചത്.വാതുവെയ്പ്പ് കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമ മെയ്യപ്പനുമായി കഴിഞ്ഞ 15 വര്‍ഷമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് വിക്ടര്‍ എന്നറിയപ്പെടുന്ന വിക്രം അഗര്‍വാള് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
വാതുവെയ്പ്പുകാരുടെ ഇടനിലക്കാരനും ബോളിവുഡ് താരവുമായ വിന്ദു ധാരാസിങ്ങുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. മെയ്യപ്പന് വിന്ദുവിനെ പരിചയപ്പെടുത്തിയത് അഗര്‍വാളാണെന്ന് ഇയാളും വാതുവെപ്പുകാരുമായി ബന്ധപ്പെട്ടിരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.