ഏഷ്യാ കപ്പ്: ഇന്ത്യ കടുത്ത ഗ്രൂപ്പില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
24 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഏഷ്യാ കപ്പിന് യോഗ്യത നേടിയ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ കടുത്ത എതിരാളികള്‍. 2010 ലോകകപ്പിന് യോഗ്യത നേടിയിട്ടുള്ള ടീമുകളായ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ബഹ്‌റിന്‍ എന്നീ വമ്പന്‍‌മാര്‍ക്കൊപ്പം ഗ്രൂപ്പ് സി യിലാണ് ഇന്ത്യയുടെ സ്ഥാനം.

ബഹ്‌റിന് നിര്‍ഭാഗ്യത്തിന്‍റെ പേരിലാണ് ലോകകപ്പ് ഫൈനല്‍ റൌണ്ട് നഷ്ടമായത്. ലോകറാങ്കിംഗില്‍ പത്തൊമ്പതാം സ്ഥാനത്താണ് ഓസ്ട്രേലി. ഫിഫ റാങ്കിംഗില്‍ ഏഷ്യയില്‍ ഓസ്ട്രേലിയയാണ് ഇപ്പോള്‍ മുന്നില്‍. ദക്ഷിണ (49), ബഹ്‌റിന്‍ (69) (132) എന്നിങ്ങനെയാണ് ഗ്രൂപ്പ് സിയിലെ ടീമുകളുടെ ഫിഫ റാങ്കിംഗ്.

നാലു ടീമുകളടങ്ങിയ നാലു ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഖത്തര്‍, ചൈന,ഉസ്ബെക്, കുവൈറ്റ് എന്നീ ടീമുകളാണുളളത്. ഗ്രൂപ്പ് ബിയില്‍ സൌദി അറേബ്യ, ജപ്പാന്‍, ജോര്‍ദാന്‍, സിറിയ ടീമുകളും ഗ്രൂപ്പ് ഡിയില്‍ ഇറാഖ്, ഉത്തര കൊറിയ, ഇറാന്‍, യു എ ഇ ടീമുകളാണുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :