കൈക്കൂലി വിവാദത്തെത്തുടര്‍ന്ന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമ്മാമിനെ ഫിഫ സസ്പെന്‍ഡ് ചെയ്തു. കൈക്കൂലി ആരോപണം തെളിയിക്കപ്പെട്ടാല്‍ ഹമ്മാമിന് ആജീവനാന്ത വിലക്ക് ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്.
ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തനിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി കരീബിയന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധികള്‍ക്ക് ഹമ്മാം പണം നല്കി എന്നാണ് ആരോപണം. എന്നാല്‍ വിവാദം കൊഴുത്തതോടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണെന്ന് ഹമ്മാം അറിയിക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് ഹമ്മാമിനെ സസ്പെന്റ് ചെയ്തിരിക്കുന്നത്.
ഹമ്മാമിന് പകരമായി വൈസ് പ്രസിഡന്റായ ചൈനയുടെ സാംഗ് ജിലോംഗ് പ്രസിഡന്റായി ചുമതലയേല്‍ക്കും.