ഏഷ്യന്‍ ഒളിമ്പിക്സ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ സുമിത് സാംഗ്വാന് സ്വര്‍ണം നേടി. 81 കിലോ വിഭാഗത്തില്‍ താജിക്കിസ്ഥാന്റെ ഡ്സാകോണ് ഔര്ബാനോവിനെ പരാജയപ്പെടുത്തിയാണ് സുമിത് സ്വര്‍ണം നേടിയത്. സുമിത് ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യതയും നേടി.
ഇന്ത്യയുടെ ശിവ ഥാപയും സ്വര്‍ണം നേടിയിരുന്നു. 56 കിലോ വിഭാഗത്തില്‍ സിറിയയുടെ വെസം സല്മാനയെ 18-11 നു പരാജയപ്പെടുത്തിയാണ് പതിനെട്ടുകാരനായ ശിവ സ്വര്‍ണം നേടിയത്.
ശിവയെയും സുമിതിനെയും കൂടാതെ ഇന്ത്യയുടെ വിജേന്ദര്‍ സിംഗും (75 കിലോ) ലണ്ടന്‍ ഒളിമ്പിക്സിനു യോഗ്യത നേടിയിരുന്നു.