ഉറുഗ്വ നേടുമോ? ആരാധകര്‍ ആവേശത്തില്‍

ലാ പ്ലാറ്റ| WEBDUNIA|
ഏവരും പ്രതീക്ഷിക്കുന്നത് ഉറുഗ്വയുടെ വിജയമാണ്. ബ്രസീലും അര്‍ജന്‍റീനയും കളം വിട്ടതോടെ ആരാധകര്‍ പക്ഷം ചേര്‍ന്നിരിക്കുന്നത് ഉറുഗ്വയോടൊപ്പമാണ്. ഫുട്ബോള്‍ ഫൈനലില്‍ ജയിച്ചാല്‍ അത് അവരുടെ പതിനഞ്ചാം കിരീടമായിരിക്കും.

പെറുവിനെ ഏകപക്ഷീയമായ രണ്ടു ഗോളിനു കീഴടക്കിയാണ് ഉറുഗ്വ സെമി കടന്നത്. സുവാരസ്‌, പെരേരിയ തുടങ്ങിയ കളിക്കാരുടെ മികവില്‍ ഫൈനലിലും ഒന്നാന്തരം പോരാട്ടം കാഴ്ച വയ്ക്കാനാകുമെന്നാണ് ഉറുഗ്വ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ മത്സരം അത്ര ഏകപക്ഷീയമാകില്ലെന്നാണ് സൂചന. സാന്‍റോസിന്‍റെ നേതൃത്വത്തിലുള്ള പരഗ്വെ കടുത്ത ആത്മവിശ്വാസത്തിലാണ്. ബ്രസീലിനെ വീഴ്ത്തിയതു പോലെ ഉറുഗ്വയെയും തറപറ്റിക്കാനുള്ള സര്‍വ അടവുകളും കൈവശമുണ്ടെന്നാണ് പരഗ്വെ ആരാധകര്‍ അവകാശപ്പെടുന്നത്.

അതുകൊണ്ടുതന്നെ കോപ്പ അമേരിക്ക ഫൈനല്‍ ഇത്തവണ തീ പാറുമെന്ന് ഉറപ്പ്. മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള ലൂസേഴ്സ്‌ ഫൈനലില്‍ പെറു വെനിസ്വേലയെ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :