ഇയാന്‍ തോര്‍പ്പ് ഗുരുതരാവസ്ഥയില്‍

സിഡ്‌നി| WEBDUNIA|
PRO
PRO
ലോക നീന്തല്‍ ഇതിഹാസം ഇയാന്‍ തോര്‍പ്പ് ഗുരുതരാവസ്ഥയില്‍‍. തോളെല്ലില്‍ നടന്ന ശാസ്ത്രക്രിയെ തുടര്‍ന്ന് അണുബാധയേറ്റതാണ് തോര്‍പ്പിന് വിനയായത്. ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ സിഡ്‌നിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് തോര്‍പ്പ്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ലക്‌ഷ്യമിട്ട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ കഠിന പരിശീലനത്തിലായിരുന്ന തോര്‍പ്പിന് വീഴ്ചയിലാണ് ഇടത് തോളെല്ലിന് പരുക്കേറ്റത്. രണ്ട് മാസം മുമ്പ് വിഷാദരോഗത്തെ തുടര്‍ന്ന് സിഡ്‌നിയിലെ ഒരു തെരുവില്‍ അലഞ്ഞുതിരിഞ്ഞ ഇദ്ദേഹത്തെ പൊലീസ് ആശുപത്രിയിലെത്തിച്ചിരുന്നു.

2001 ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടി റെക്കോഡിട്ട തോര്‍പ് 2000ത്തിലെ സിഡ്‌നി, 2004-ല്‍ ഏതന്‍സ് ഒളിമ്പിക്‌സുകളിലായി അഞ്ച് സ്വര്‍ണവും നേടി. എന്നാല്‍ 2006ല്‍ മത്സരവേദിയില്‍ നിന്ന് വിടവാങ്ങിയ തോര്‍പ്പ് 2011ല്‍ തിരിച്ചുവരവിന് ശ്രമം നടത്തിയിരുന്നെങ്കിലും നിരാശനാകേണ്ടി വന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :