ഇന്റര്‍ മിലാന്‍ പ്രസിഡന്റിന് റഫറിമാരെ അധിക്ഷേപിച്ചതിന് പിഴ

പാരീസ്| WEBDUNIA| Last Modified ശനി, 4 മെയ് 2013 (14:34 IST)
PRO
റഫറിമാരെ അധിക്ഷേപിച്ചതിനാണ് മോറാറ്റിക്ക് പിഴ ശിക്ഷ. ഇന്റര്‍മിലാന്‍ പ്രസിഡണ്ട് മാസ്സിമോ മോറാറ്റിക്കാണ് ഇറ്റാലിയന്‍ സീരിഅച്ചടക്ക കമ്മിറ്റി 20000 യൂറോ പിഴ ചുമത്തിയത്.

സ്വന്തം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഇന്റര്‍ മിലാന്‍ അറ്റ്‌ലാന്റയോട് 3-4 ന് പരാജയപ്പെട്ടതിനു ശേഷമാണ് മോറാറ്റി വിവാദ പരാമര്‍ശം നടത്തിയത്. റഫറിമാരിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടു എന്നായിരുന്നു പരാമര്‍ശം.

റഫറിമാരുടെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിന് മോറാറ്റിക്ക് പിഴ ശിക്ഷ വിധിക്കുകയാണെന്ന് അച്ചടക്ക കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :