ഇന്ത്യയ്ക്ക് ‘സന്തോഷവെള്ളി’ - ഷൂട്ടിംഗില്‍ വിജയ്കുമാറിന് വെള്ളിമെഡല്‍
ലണ്ടന്‍|
WEBDUNIA|
PTI
തീര്‍ച്ചയായും, ഇന്ത്യയ്ക്ക് ഇന്ന് സന്തോഷവെള്ളി. ലണ്ടന്‍ ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ വിജയ്കുമാറിന് വെള്ളി. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് വിജയ്കുമാര്‍ കറുത്തകുതിരയായത്.
നാലാമതായി ഫൈനല്‍ യോഗ്യത നേടിയ വിജയ്കുമാര്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് വെള്ളി വെടിവച്ചിട്ടത്. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിജയ്കുമാറിന്‍റെ പ്രിയപ്പെട്ട മത്സരവിഭാഗമാണ്. ഫൈനലില്‍ 30 പോയിന്‍റ് സ്കോര്‍ ചെയ്താണ് വിജയ്കുമാര്‍ വെള്ളിമെഡല്‍ നേടിയത്.
ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ മുന്നേറ്റമാണ്. ഗഗന്‍ നരംഗിന്‍റെ വെങ്കലത്തിന് ശേഷം വിജയ്കുമാറിന്‍റെ വെള്ളിനേട്ടം കൂടിയായതോടെ ഇന്ത്യയുടെ പ്രധാന മത്സരയിനമായി ഷൂട്ടിംഗ് മാറുകയാണ്.
ഹിമാചല്‍ സ്വദേശിയായ വിജയകുമാര്‍ 2006 - 2010 കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവാണ്. 2007ല്‍ അര്‍ജ്ജുന അവാര്‍ഡ് നല്‍കി രാജ്യം വിജയ്കുമാറിനെ ആദരിച്ചിരുന്നു.