ഇന്ത്യയ്ക്കും ലോകകപ്പ് നേടാനവുമെന്ന് മത്തേയസ്

കൊല്‍ക്കത്ത| WEBDUNIA|
PRO
ഒത്തുപിടിച്ചാല്‍ 10-20 വര്‍ഷത്തിനകം ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്കും മുത്തമിടാനാകുമെന്ന് മുന്‍ ജര്‍മന്‍ ഫുട്ബോള്‍ ടീം നായകന്‍ ലോതര്‍ മത്തേയസ്. കൂട്ടായ പരിശ്രമത്തിലൂടെ ഒരുമിച്ച് നീങ്ങിയാല്‍ അടുത്ത പത്തോ ഇരുപതോ വര്‍ഷത്തിനകം ഫുട്ബോളിലെ ലോക കിരീടം കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യക്കാവുമെന്ന് തനിക്കുറപ്പുണ്ടെന്നും മത്തേയസ് പറഞ്ഞു.

ലോകകപ്പ് ഫുട്ബോള്‍ കിരീടത്തിന്‍റെ ലോ‍ക പര്യടനത്തിന്‍റെ ഭാഗമായി കൊല്‍ക്കത്തിയിലെത്തിയ മത്തേയസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ക്രിക്കറ്റില്‍ മികച്ചവരാണെന്ന് എനിക്കറിയാം. എന്നാല്‍ കൂട്ടായി പരിശ്രമിക്കുകയും ആസ്വദിച്ച് കളിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്കും ഫുട്ബോള്‍ ലോകകപ്പ് നേടാനാവുമെന്ന് എനിക്കുറപ്പുണ്ട്. അതില്‍ നിന്ന് ഇന്ത്യയെ തടയാന്‍ ആര്‍ക്കുമാവില്ല.

16-18 വയസ് പ്രായമുള്ള യുവതാരങ്ങളിലായിരിക്കണം ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ചെറുപ്പത്തിലേ അവര്‍ക്ക് അവ്സരം നല്‍കുകയും കൂടുതല്‍ മത്സര പരിചയം നല്‍കുകയും ചെയ്താല്‍ ലോകകപ്പിനെത്തുക എന്നത് ഇന്ത്യയ്സ് സംബന്ധിച്ചിടത്തൊളം അസാധ്യമായ കാര്യമല്ലെന്നും മത്തേയസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :