ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം ഇന്ന് ലണ്ടനിലേക്ക് തിരിക്കും. സൈന നെഹ്വാളിന്റെ നേതൃത്വത്തില്‍ മലയാളിതാരം വി ദിജു, ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ, പി കശ്യപ് എന്നിവരാണ് ഇന്ത്യയുടെ ഒളിമ്പിക്സ് ബാഡ്മിന്റണ്‍ ടീമിലുള്ളത്.
മുന്‍ ഓള് ഇംഗ്ലണ്ട് ജേതാവ് പുല്ലേല ഗോപീചന്ദാണ് ടീമിന്റെ പരിശീലകന്. ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയില്‍ പരിശീലിക്കുകയായിരുന്ന സംഘം കഴിഞ്ഞദിവസം വൈകിട്ടാണ് ന്യൂഡല്‍ഹിയിലെത്തിയത്.
ലോക അഞ്ചാം നമ്പര്‍ താരമായ സൈന മെഡല്‍ നേട്ടം സ്വന്തമാക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ കരുതുന്നത്.