കല്‍ക്കത്ത|
WEBDUNIA|
Last Modified തിങ്കള്‍, 27 ഫെബ്രുവരി 2012 (15:58 IST)
PRO
PRO
ഡല്‍ഹിയില്‍ 1951ല്‍ നടന്ന ആദ്യ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണമണിയിച്ച ഫുട്ബോള്‍ ടീമിന്റെ നായകന് ശൈലന് മന്ന എന്ന ശൈലേന്ദ്രനാഥ് മന്ന(87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. തിങ്കളാഴ്ച രാത്രി 11 മണിയോടെ എ എം ആര് ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പുലര്‍ച്ചെ രണ്ടുമണിയോടെ മരിക്കുകയായിരുന്നു.
ഡല്‍ഹി ഏഷ്യന്‍ ഗെയിംസിന് ശേഷം 1952ല്‍ ഹെല്‍സിങ്കി ഒളിംപിക്സിലും 1954ലെ മനില ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 2000ല്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അദ്ദേഹത്തെ ഇന്ത്യയുടെ ഫുട്ബോളര് ഓഫ് ദ മില്ലേനിയം ആയി ആദരിച്ചിരുന്നു.
1924ല്‍ ബംഗാളിലെ ഹൗറ ജില്ലയിലെ ബത്രയിലാണ് ശൈലേന്ദ്രനാഥ് മന്ന ജനിച്ചത്. ഭാര്യയും ഒരു മകളുമുണ്ട്.