ഇന്ത്യന്‍ ക്ലബിലേക്ക് ഇംഗ്ലിഷ്‌ പ്രീമിയര്‍ ലീഗില്‍ നിന്നൊരു താരം

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ക്ലബിലേക്ക് ഇംഗ്ലിഷ്‌ പ്രീമിയര്‍ ലീഗില്‍ നിന്നൊരു താരമെത്തുന്നു. ഐ ലീഗ്‌ ഫുട്ബോളിലേക്കാണ് ഇംഗ്ലിഷ്‌ പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ കളിക്കാരനായ ജോണ്‍ ജോണ്‍സന്‍ എത്തുന്നത്. ഇംഗ്ലിഷ്‌ ക്ലബ്‌ മിഡില്‍സ്ബ്രോയുടെ കളിക്കാരനാണ് ജോണ്‍. ജോണ്‍ ഐ ലീഗിലെ നവാഗതരായ ബാംഗ്ലൂര്‍ ജെഎസ്ഡബ്‌ള്യുവുമായിട്ടാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ഇരുപത്തിനാലുകാരനായ ജോണ്‍ മിഡില്‍സ്ബ്രോയ്ക്കായി 2008ല്‍ ഒരു ഇംഗ്ലിഷ്‌ പ്രീമിയര്‍ ലീഗ്‌ മല്‍സരം കളിച്ചിട്ടുണ്ട്‌. കഴിഞ്ഞ മൂന്നു സീസണുകളില്‍ നോര്‍ത്താമ്പ്ടണ്‍ ടൗണ്‍ ക്ലബ്ബിനു വേണ്ടിയാണു ജോണ്‍ കളിച്ചത്‌. ഡിഫന്‍ഡര്‍ ആണെങ്കിലും ജോണ്‍സന്‍ ഏതു പൊസിഷനിലും കളിക്കുമെന്നു ജെഎസ്ഡബ്‌ള്യു കോച്ച്‌ ആഷ്‌ലി വെസ്റ്റ്‌വുഡ്‌ പറഞ്ഞു.

ഇംഗ്ലിഷ്‌ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എഎഫ്സി വിംബിള്‍ഡനില്‍നിന്നു കെനിയന്‍ ഓസാനോയും ബാംഗ്ലൂര്‍ ടീമിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ റീഡിങ്‌ ഫുട്ബോള്‍ അക്കാദമിയുടെ ഉല്‍പന്നമാണ്‌ ഇരുപത്തിയാറുകാരന്‍ കെനിയന്‍ ഓസാനോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :