ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: സൈന ക്വാര്‍ട്ടറില്‍

ലണ്ടന്‍| WEBDUNIA| Last Modified ശനി, 12 മാര്‍ച്ച് 2011 (11:36 IST)
ലണ്ടന്‍: ഇന്ത്യയുടെ നെഹ്‌വാള്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചൈനീസ് തായ്‌പേയിയുടെ സു യിങ് തായിയെ പരാജയപ്പെടുത്തിയാണ് സൈന ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.

സു യിങ് തായിയെ നേരിട്ടുള്ള സെറ്റുകളില്‍ 21-17, 21-17നാണ് സൈന പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ എറിക്കോ ഹിറോസെയാണ് എതിരാളി.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മലയാളിതാരങ്ങളായ രൂപേഷ് കുമാര്‍-സനേവ് തോമസ് സഖ്യം ഇന്‍ഡൊനീഷ്യയുടെ മുഹമ്മദ് അഹ്‌സന്‍-ബോണ സെപ്റ്റാനോ ജോഡിയോട് പരാജയപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :