ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

WEBDUNIA|
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി നാല്‍പ്പത്തിയാറ് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

ഓരോ ഒളിമ്പിക്സും റെക്കോര്‍ഡുകള്‍ തിരുത്തുന്നു. ചില താരങ്ങള്‍ സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തിയെഴുതാന്‍ ഒരുങ്ങുമ്പോള്‍ മറ്റ് ചിലര്‍ പുത്തന്‍ താരോദയങ്ങളാകാന്‍ ഓരോ ഒളിമ്പിക്സിലും എത്തുന്നു. റെക്കോര്‍ഡ് പട്ടികയില്‍ പുതിയ പേരുകള്‍ ചേര്‍ക്കപ്പെടുന്നു. ഒളിമ്പിക്സിലെ ആദ്യ പേരുകാരന്റെ റെക്കോര്‍ഡിന് മാത്രം ഇളക്കം തട്ടില്ല. ഒളിമ്പിക്സിലെ ആദ്യ വിജയിയെന്ന സ്ഥാനം സിയൂസിന്റെ മൂത്ത പുത്രനായ ഹെരാക്കിള്‍സിന് അവകാശപ്പെട്ടതാണ്.

ഒളിമ്പിക്സിന്റെ തുടക്കത്തെക്കുറിച്ചുള്ള കഥകള്‍ പലതാണ്. അതില്‍ പ്രമുഖ സ്ഥാനം സിയൂസിന് തന്നെ. ഹെരാക്കിള്‍സും പിതാവ് സിയൂസുമാണ് ഒളിമ്പിക്സിന്റെ ഉപജ്ഞാതാക്കളെന്നാണ് പറയുന്നത്. ക്രോണസിനെ പരാജയപ്പെടുത്തി സ്വര്‍ഗ്ഗത്തിന്റെ അധിപനായതിന്റെ ഓര്‍മ്മയ്ക്കാണ് സിയൂസ് കായിക മത്സരങ്ങള്‍ നടത്തുകയായിരുന്നത്. അതിലെ ഒരു ഓട്ട മത്സരത്തില്‍, സിയൂസിന്റെ മൂത്ത പുത്രനായ ഹെരാക്കിള്‍സ് സഹോദരന്മാരെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി. ഒലിവിന്റെ ചില്ലകള്‍ കൊണ്ട് നിര്‍മ്മിച്ച കിരീടമായിരുന്നു സമ്മാനം. ഒളിമ്പിക്സ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ഹെരാക്കിള്‍സാണ്. നാല് വര്‍ഷം കൂടുമ്പോള്‍ ഇത് നടത്തുന്ന സമ്പ്രദായം നടപ്പിലാക്കിയതും ഹെരാക്കിള്‍സ് ആണെന്ന് പറയുന്നു.

ഒളിമ്പിക്സില്‍ ആദ്യമായി നഗ്നനായി ഓടിയെത്തി വിജയിയായത് ഒര്‍സിപ്പോസ് ആണ്. ഗ്രീസിന്‍റെ തലസ്ഥാനമായ ഏഥന്‍സിലെ പ്രാന്തപ്രദേശമായ മേഗരയില്‍ നിന്നുള്ള ഒര്‍സിപ്പോസ് 720 ബി സിയിലാണ് നഗ്നയോട്ടം നടത്തിയത്. ഓട്ടത്തിനിടയില്‍ ഒര്‍സിപ്പോസിന്റെ "ഷോര്‍ട്സ്' ഊരിപ്പോകുകയായിരുന്നു.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

ഒളിമ്പിക്സ്: സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!
ഒളിമ്പിക്സ്: സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :