ഇത്തവണത്തെ അര്‍ജുന അവാര്‍ഡ് സാധ്യതാപട്ടികയിലേക്ക് ഏഴ് മലയാളി കായികതാരങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രീജാ ശ്രീധരന്, രഞ്ജിത് മഹേശ്വരി, ദീപിക പള്ളിക്കല്‍, ജോപോള്‍ അഞ്ചേരി, സജി തോമസ്, കെ സി ലേഖ, എന്‍ ഉഷ എന്നിവരാണിവര്‍.
ദ്രോണാചാര്യ അവാര്‍ഡിനായുള്ള നാമനിര്‍ദേശ പട്ടികയില്‍ അഞ്ച് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. തങ്കച്ചന് മാത്യു, രാജു പോള്‍, സുനില്‍ ഏബ്രഹാം, പി ആര് പുരുഷോത്തമന്, എം എ ജോര്‍ജ് എന്നിവരാണിവര്‍.