അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരം തുടങ്ങി

ദുബായ്‌| WEBDUNIA|
PRO
അണ്ടര്‍ 17 ലോകകപ്പില്‍ സൂപ്പര്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീല്‍, മെക്സിക്കോ, സ്വീഡന്‍, ഹോണ്ടുറാസ്‌ എന്നീ സൂപ്പര്‍ ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.

ക്വാര്‍ട്ടറില്‍ ബ്രസീലിനു മെക്സിക്കോയും സ്വീഡനു ഹോണ്ടുറാസുമായിരിക്കും എതിരാളികള്‍. പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ 3-1ന്‌ റഷ്യയെ തകര്‍ത്തു. മെക്സിക്കോ 2-0ത്തിന്‌ ഇറ്റലിയേയും സ്വീഡന്‍ 2-1ന്‌ ജപ്പാനെയും ഹോണ്ടുറാസ്‌ 1-0ത്തിന്‌ ഉസ്ബെക്കിസ്ഥാനെയും തോല്‍പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :