ഒളിംപിക്സ് വെള്ളിമെഡല്‍ യോഗേശ്വര്‍ ദത്ത് നിരസിച്ചു; തീരുമാനത്തിന് പിന്നില്‍ റഷ്യന്‍ താരത്തോടുള്ള ആദരവ്

വെള്ളിമെഡല്‍ യോഗേശ്വര്‍ ദത്ത് നിരസിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (15:15 IST)
ലണ്ടന്‍ ഒളിംപിസ്കിലെ വെള്ളിമെഡല്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് നിരസിച്ചു. അന്തരിച്ച റഷ്യന്‍ താരത്തോടുള്ള ആദരവാണ് തീരുമാനത്തിന് പിന്നില്‍. ഈ സാഹചര്യത്തില്‍ മെഡല്‍ റഷ്യന്‍ താരത്തിന്റെ കുടുംബത്തിന് സൂക്ഷിക്കാമെന്നും യോഗേശ്വര്‍ ദത്ത് വ്യക്തമാക്കി.

ലണ്ടന്‍ ഒളിംപിക്സില്‍ വെള്ളി നേടിയ റഷ്യന്‍ താരം ഉത്തേജകം ഉപയോഗിച്ചത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ആയിരുന്നു യോഗേശ്വര്‍ ദത്തിന്റെ വെങ്കലമെഡല്‍ വെള്ളിയായത്. കഴിഞ്ഞദിവസം, അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നു.

വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുഡുഖോവ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ ആയിരുന്നു യോഗേശ്വര്‍ ദത്ത് പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :