കാര്‍ അപകടത്തില്‍ ഗുരുതര പരുക്ക്, അരയ്ക്കു താഴേക്ക് തളര്‍ന്നത് പത്താം വയസ്സില്‍; 19-ാം വയസ്സില്‍ സുവര്‍ണ നേട്ടം

രേണുക വേണു| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (10:24 IST)

ടോക്കിയോ പാരാലിംപിക്‌സില്‍ സ്വര്‍ണ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് അവനി ലേഖരയെന്ന 19 കാരി. വനിത വിഭാഗം ഷൂട്ടിങ്ങിലാണ് അവനിയുടെ സ്വര്‍ണ നേട്ടം, അതും ലോക റെക്കോഡോടെ ! പാരാലിംപിക്സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അവനി സ്വന്തമാക്കി.

പത്താം വയസ്സിലാണ് അവനിയുടെ ജീവിതത്തില്‍ വലിയൊരു അപകടം സംഭവിക്കുന്നത്. 2012 ലെ ഒരു കാര്‍ അപകടത്തില്‍ അവനിക്ക് ഗുരുതര പരുക്കേറ്റു. നട്ടെല്ലിനേറ്റ പരുക്ക് അവനിയുടെ ശരീരത്തെ തളര്‍ത്തി. അരയ്ക്കു താഴെ തളര്‍ന്നപ്പോഴും അവനി നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായി.

2015 ലാണ് ചക്ര കസേരയില്‍ ഇരുന്നുകൊണ്ട് തന്റെ വലിയ സ്വപ്‌നങ്ങളിലേക്ക് അവനി 'ഷൂട്ടിങ്' ആരംഭിച്ചത്. അവനിയുടെ പിതാവാണ് തുടക്കത്തില്‍ പ്രോത്സാഹനം നല്‍കിയത്. ഇന്ത്യന്‍ ഷൂട്ടര്‍ അഭിനവ് ബിന്ദ്രയാണ് അവനിയുടെ റോള്‍ മോഡല്‍. ടോക്കിയോ പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് അവനി പറഞ്ഞിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :