യു എസ് ഓപ്പണില്‍ വീണ്ടും അട്ടിമറി; സെറീന വില്യംസ് പുറത്ത്

യു എസ് ഓപ്പണില്‍ നിന്ന് സെറീന വില്യംസ് പുറത്ത്

ന്യൂയോര്‍ക്ക്| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (08:01 IST)
യു എസ് ഓപ്പണില്‍ നിന്ന് സെറീന വില്യംസ് പുറത്ത്. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയാണ് ടോപ് സീഡായ സെറീനയെ സെമി ഫൈനലില്‍ അട്ടിമറിച്ചത്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം വിജയങ്ങള്‍ എന്ന റെക്കോഡ് സ്വന്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് സെമിയിലെ തോല്‍വി സെറീനയെ തേടിയെത്തിയത്. സ്കോര്‍ 2-6, 6-7, 7-5

അതേസമയം, പുരുഷവിഭാഗം സിംഗിള്‍സില്‍ ആന്‍ഡി മറെ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാമ്പ്യനും ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവുമായിരുന്നു ആന്‍ഡി മറെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :