കോബി ബ്രയന്റിന് ആദരമർപ്പിച്ച് കായികലോകം, ബ്രയന്റിന് ഗോൾ സമർപ്പിച്ച് നെയ്‌മർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ജനുവരി 2020 (12:50 IST)
അമേരിക്കൻ ഇതിഹാസമായ കോബി ബ്രയന്റിന് ആദരാഞ്ജലികൾ സമർപ്പിച്ച് കായികലോകം. എക്കാലത്തേയും മികച്ച ബാസ്കറ്റ് ബോൾ താരങ്ങളിലൊരാളായ ബ്രയന്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ലോകമെങ്ങുമുള്ള കായികപ്രേമികളും കായിക താരങ്ങളും. എൻബിഎയിൽ ലോസ് ആഞ്ചലസ് ലേക്കേഴ്സിനായി 20 വർഷം കളിച്ച് ഒട്ടനേകം റെക്കോഡുകൾ സ്വന്തമാക്കിയ താരമാണ് ബ്രയന്റ്.

കോര്‍ട്ടില്‍ ഇന്ദ്രജാലം കാട്ടുന്ന കോബിയെയാണ് താന്‍ ഓര്‍ക്കുന്നതെന്ന് വിരാട് കോലി പറഞ്ഞപ്പോൾ അവിശ്വസനീയമെന്നാണ് ഉസൈന്‍ ബോള്‍ട്ടിന്റെ പ്രതികരണം.

ഫുട്ബോൾ താരമായ നെയ്‌മറാണ് കോബി ബ്രയന്റിന് ആദരമർപ്പിച്ച മറ്റൊരു താരം.പി എസ് ജിക്ക് വേണ്ടി താൻ നേടിയ ഒരു ഗോളാണ് താരം കോബിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നത്. മത്സരത്തിൽ പെനാൽറ്റി ഗോൾ സ്വന്തമാക്കിയ ശേഷം സ്റ്റേഡിയത്തിന്റെ വശത്തെ ടെലിവിഷൻ ക്യാമറകൾക്ക് മുൻപിലെത്തിയ താരം കൈവിരലുകൾ കൊണ്ട് കോബി ബ്രയാന്റെ ജേഴ്സി നമ്പറായ 24 എന്നത് കാണിക്കുകയായിരുന്നു. ഫുട്ബോൾ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ ലയണൽ മെസ്സി എന്നിവരും കോബിക്ക് ആദരമർപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :