മുഖം രക്ഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം, മനു ഭാക്കറിനെ ഖേൽ രത്നയ്ക്ക് ശുപാർശ ചെയ്തേക്കും

Paris Olympics, Manu bhaker
Paris Olympics, Manu bhaker
അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2024 (12:22 IST)
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരത്തിനായി ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാനൊരുങ്ങി കായികമന്ത്രാലയം. താരത്തിന് പുരസ്‌കാരം നല്‍കുന്നതിനായി കായികമന്ത്രാലയം പ്രത്യേക അധികാരം ഉപയോഗിച്ച് മനു ഭാാക്കറിനെ കൂടി ഖേല്‍രത്‌നയ്ക്ക് ശുപാര്‍ശ ചെയ്‌തേക്കും. സംഭവത്തില്‍ കായികമന്ത്രി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനമുണ്ടാകും.

നേരത്തെ 12 അംഗങ്ങളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി അവാര്‍ശിനായി ശുപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാക്കര്‍ ഇടം നേടിയിരുന്നില്ല. പാരീസ് ഒളിമ്പിക്‌സില്‍ ഇരട്ടമെഡല്‍ നേടിയ താരം അവാര്‍ഡിനായി അപേക്ഷിച്ചില്ലെന്നാണ് കായികമന്ത്രാലയം പറഞ്ഞത്. എന്നാല്‍ അപേക്ഷ നല്‍കിയിരുന്നതാായി മനു ഭാക്കറിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഹോക്കി ടീം നായകന്‍ ഹര്‍മന്‍ പ്രീത് സിങ്ങും പാരാ ഹൈജമ്പ് താരം പ്രവീണ്‍ കുമാറുമാണ് ശുപാര്‍ശ ചെയ്ത ലിസ്റ്റില്‍ ഇടം പിടിച്ചത്.


പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ 2 വെങ്കല മെഡലുകള്‍ നേടി മനു ഭാക്കര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.
10 മീറ്റര്‍ എയര്‍ പിസ്റ്റളിനും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തിലുമായിരുന്നു മെഡല്‍ നേട്ടം. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിന് ശേഷം ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലായിരുന്നു ഇത്. 22 കാരിയായ മനു ഭാക്കര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. 2020ല്‍ കായികരംഗത്തെ സംഭാവനകള്‍ മാനിച്ച് രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി താരത്തെ ആദരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :