സിഖ് കളിക്കാരനോട് തലക്കെട്ടഴിക്കണമെനാവശ്യപ്പെട്ടത് വിവാദമാകുന്നു

ന്യൂഡല്‍ഹി| Last Updated: വെള്ളി, 22 ഓഗസ്റ്റ് 2014 (13:54 IST)
സിഖ് മതക്കാരനായ ബാസ്കറ്റ് ബോള്‍ കളിക്കാരനോട്
തലക്കെട്ട് അഴിക്കണമെന്നാവശ്യപ്പെട്ട എഫ് ഐ ബി എ(ഫിബ) ഏഷ്യയുടെ നടപടി വിവാദമാകുന്നു.

ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരമായ അന്‍മോള്‍ സിംഗിനോട് സിഖ് മതവിശ്വാസികള്‍ ധരിക്കുന്ന തലക്കെട്ടാ‍യ പ്ട്ക
അഴിച്ചുവെക്കാതെ ദോഹയില്‍ നടക്കുന്ന അണ്ടര്‍ 18 ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിപ്പിക്കില്ലെന്നാണ് നിലപാടാണ് വിവാദമായിരിക്കുന്നത്.

എഫ്.ഐ.ബി.എ ഏഷ്യയുടെ നടപടിയെ ശക്തമായി അപലപിച്ച്
ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും മില്‍ക്കാസിംഗും രംഗത്ത് വന്നിട്ടുണ്ട്.രാജ്യത്തിനുവേണ്ടി നിരവധി മെഡലുകള്‍ നേടിയിട്ടുള്ള തനിക്ക് ഇത്തരത്തിലൊരു നടപടി നേരിടേണ്ടിവന്നിട്ടില്ലെന്നും ഏഷ്യയുടെ നടപടി നാണക്കേടുണ്ടാക്കുന്നതാണെന്നും സംഭവത്തെപ്പറ്റി മില്‍ക്ക സിംഗ് പ്രതികരിച്ചു.

മതവിശ്വാസത്തിന്റെ ഭാഗമായുള്ള തലക്കെട്ട് അഴിച്ചുമാറ്റണമെന്ന് ഫിബ ഏഷ്യ വാശിപിടിക്കുന്നത് മതപരമായ വിവേചനമാണെന്ന് ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി.

ഈ മാസം 28, 29 തിയ്യതികളില്‍ സ്‌പെയിനില്‍ നടക്കുന്ന രാജ്യാന്തര ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്റെ സെന്റര്‍ ബോര്‍ഡ് മീറ്റിംഗില്‍ വിഷയം
ഉന്നയിക്കുമെന്ന് ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :