ഫോർമുല വൺ മുൻ ലോകചാമ്പ്യൻ സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ജൂലൈ 2022 (17:55 IST)
ഫോർമുല വൺ മുൻ സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു. താരമായ വെറ്റൽ സീസണിൻ്റെ അവസാനത്തോടെയാകും കരിയർ അവസാനിപ്പിക്കും. 2010 മുതൽ തുടർച്ചയായി നാലു തവണ വെറ്റൽ ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്.

റെഡ്ബുള്ളിനൊപ്പമായിരുന്നു 2010 മുതൽ 2013 വരെയുള്ള കിരീടനേട്ടങ്ങൾ. 2007ൽ അരങ്ങേറി 2010ൽ ആദ്യ ലോകകിരീടം സ്വന്തമാക്കുമ്പോൾ ലോകകിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വെറ്റൽ. തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവാക്കാനാണ് തീരുമാനമെന്ന് വെറ്റൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

35കാരനായ ജർമൻ താരം റെഡ്ബുള്ളിന് പുറമെ ഫെറാറിക്ക് വേണ്ടിയും മത്സരിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :