ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 25 ജനുവരി 2016 (14:47 IST)
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാളിനും പത്‌മഭൂഷണ്‍ ബഹുമതിക്ക് ശുപാര്‍ശ. ഇവര്‍ക്കൊപ്പം മുന്‍ സി എ ജി വിനോദ് റായിക്കും പത്മഭൂഷണ്‍ ബഹുമതി ലഭിക്കും.
പ്രശസ്തനടനും സാമൂഹികപ്രവര്‍ത്തകനുമായ രജനികാന്തിന് പത്മവിഭൂഷണ്‍ പുരസ്കാരത്തിനും പരിഗണിക്കുന്നുണ്ട്. അമ്പെയ്‌ത്ത് താരമായ ദീപിക കുമാരിയെ പത്മശ്രീ ബഹുമതിക്കായി ശുപാര്‍ശ ചെയ്തു.
സാനിയയ്ക്ക് നേരത്തെ, അര്‍ജുന അവാര്‍ഡും ഖേല്‍രത്ന പുരസ്കാരവും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. വനിത ഡബിള്‍സില്‍ ഒന്നാം നമ്പര്‍ താരമാണ് സാനിയ. മാര്‍ട്ടിന ഹിംഗിസ് ആണ് വനിത ഡബിള്‍സില്‍ സാനിയയുടെ പങ്കാളി.
ഇതുവരെ 16 രാജ്യാന്തര കിരീടങ്ങള്‍ നേടിയിട്ടുള്ള സൈന നെഹ്‌വാള്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ താരമാണ്. അമ്പെയ്ത്തില്‍ ലോകറാങ്കിംഗില്‍ ഒന്നാമതായിരുന്ന ദീപിക കുമാരി നിലവില്‍ രണ്ടാം റാങ്കുകാരിയാണ്.
ഗായിക ശ്രേയ ഘോഷാലിന്റെ പേരും അവാര്‍ഡ് ലിസ്റ്റിലുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.