ന്യൂഡൽഹി|
jibin|
Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (16:39 IST)
വനിതാ ഡബിള്‍സ് ഒന്നാം റാങ്കിങ്ങില്‍ തുടര്‍ച്ചയായ 80 ആഴ്ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. സാനിയ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കൂടുതൽ കാലം ഒന്നാം സ്‌ഥാനം നിലനിർത്തിയവരിൽ സാനിയ നാലാം സ്‌ഥാനത്താണ്.
മാർട്ടിന നവരത്തിലോവ (181 ആഴ്ച), കാര ബ്ലാക് (145),
ലീസെൽ ഹ്യൂബർ (134) എന്നിവരാണ് സാനിയയ്ക്കു മുന്നിൽ നിൽക്കുന്നത്.
മാര്‍ട്ടിന ഹിംഗിസുമായി വഴി പിരിഞ്ഞ ശേഷം സാനിയ മിര്‍സ നാല് ടൂര്‍ണമെന്റുകളില്‍ നിന്ന് മൂന്ന് കിരീടങ്ങളാണ് ഈ വര്‍ഷം നേടിയത്. ഹിംഗിസിനൊപ്പമാണ് സാനിയ ഒന്നാം റാങ്കിൽ എത്തിയത്. ഹിംഗിസ് 8560 പോയിന്റുമായി സാനിയയ്ക്കു പിന്നിലാണ്. ഇരുവരും പിരിഞ്ഞശേഷം ബാർബറ സ്ട്രൈക്കോവയ്ക്കൊപ്പമാണ് സാനിയ കോർട്ടിലിറങ്ങുന്നത്.