ന്യൂയോര്‍ക്ക്|
VISHNU N L|
Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (09:39 IST)
വിംബിള്‍ഡണ്‍ ചാമ്പ്യന്മാരും നിലവിലെ ഒന്നാം സീഡുമായ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. ഡച്ച്-ചെക്ക് ജോഡിയായ മിഷെല്ല ക്രയിച്ചെക്കിനെയും ബാര്‍ബൊറ സ്‌ട്രൈക്കോവയെയും പരാജയപ്പെടുത്തിയാണ് ഇവര്‍ ക്വാര്‍ട്ടറില്‍ കടന്നത്.
മൂന്നാം റൗണ്ടില്‍
നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായാണ് ക്രയിച്ചെക്കിനെയും ബാര്‍ബൊറ സ്‌ട്രൈക്കോവയെയും പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-0. ക്വാര്‍ട്ടറില്‍ ഒന്‍പതാം സീഡായ ചൈനീസ് തായ്‌പേയുടെ യുങ് യാന്‍ ചാന്‍-ഹാവോ ചിങ് ചാന്‍ സഖ്യമാണ് സാനിയയുടെയും ഹിംഗിസിന്റെയും എതിരാളി.