പെണ്‍കുട്ടികള്‍ക്ക് കായികവിദ്യാഭ്യാസം നല്കുന്നതിന് താല്പര്യക്കുറവെന്ന് സൈന

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 17 ജൂലൈ 2015 (11:18 IST)
പെണ്‍കുട്ടികള്‍ക്ക് കായികവിദ്യാഭ്യാസം നല്കുന്നതില്‍ രാജ്യത്ത്
താല്പര്യം കുറവാണെന്ന് പ്രമുഖ ബാഡ്‌മിന്റണ്‍ താരം സൈന നെഹ്‌വാള്‍. പ്രൊഫഷന്‍ എന്ന രീതിയില്‍ സ്പോര്‍ട്സ് പെണ്‍കുട്ടികള്‍ക്ക് ചേരുന്നതല്ലെന്നും അവരുടെ പഠനം ഉഴപ്പും എന്നുമുള്ള ചിന്തയാണ് ഇതിന് കാരണമെന്നും ബാഡ്‌മിന്റണ്‍ ലോക രണ്ടാം നമ്പര്‍ താരം പറഞ്ഞു.

കായികമേഖലയില്‍ താല്പര്യമുണ്ടെങ്കിലും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്ത നിരവധി പെണ്‍കുട്ടികളെ താന്‍ കണ്ടുമുട്ടിയിട്ടുണ്ട്. കായികരംഗത്തേക്ക് തിരിയാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം അവസരമൊരുങ്ങാന്‍ ഇനിയും ഏറെ സമയമെടുക്കുമെന്നും സൈന പറഞ്ഞു.

താനും സാനിയ മിര്‍സയും ദീപിക പള്ളിക്കലും ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും ഒക്കെ ഉള്‍പ്പെടുന്ന വനിത താരങ്ങള്‍ അടുത്തിടെ മുമ്പെങ്ങുമില്ലാത്ത വിധം അന്താരാഷ്‌ട്ര രംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടികള്‍ക്ക് കായികവിദ്യാഭ്യാസം നല്കുന്ന കാര്യത്തില്‍ രാജ്യം മടിച്ചു തന്നെ നില്‍ക്കുകയാണെന്നും താരം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :