ചൈന സൂപ്പർ സീരീസ് ബാഡ്മിന്റന്‍: ആദ്യ റൗണ്ടിൽ സൈനയ്ക്ക് തോൽവി; സിന്ധുവിന് വിജയം

സൈനയ്ക്ക് തോൽവി; സിന്ധുവിന് വിജയം

saina nehwal, p v sindhu, china ഫുഷൗ, ചൈന, സൈന നെഹ്‌വാള്‍, പി വി സിന്ധു
ഫുഷൗ| സജിത്ത്| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (10:13 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ സീരീസ് ബാഡ്മിന്റനില്‍ മൽസരിക്കാനെത്തിയ ഇന്ത്യൻ താരം സൈന നെഹ്‌വാളിന് ആദ്യ റൗണ്ടിൽ തന്നെ തോൽവി. നാലാം സീഡായ സൈനയെ തായ്‌ലൻഡ് താരം പോൺടിപ്(16–21, 21–19, 14–21)ആണ് തോല്‍പ്പിച്ചത്

അതേ സമയം പി വി സിന്ധുവും അജയ് ജയറാമും പ്രണോയിയും രണ്ടാം റൗണ്ടിലേക്കു പ്രവേശിച്ചു. ചൈനീസ് തായ്പേയിയുടെ ചിയ സിൻ ലീയെ 21–12, 21–16നാണ് ഏഴാം സീഡായ സിന്ധു തോല്‍പ്പിച്ചത്. പുരുഷ സിംഗിൾസിൽ അജയ് ജയറാം ചൈനയുടെ സു സിയുവാനെയും പ്രണോയ് ഹോങ്കോങ് താരം കാ ലോങ് ആൻഗസിനെയുമാണ് പരാജയപ്പെടുത്തിയത്.

റിയോ ഒളിംപിക്സിനിടെ കടുത്ത മുട്ടുവേദനയെത്തുടർന്നാണ് സൈന വിശ്രമത്തിലായത്. 2014ലെ ചൈന ഓപ്പണിൽ
കിരീടം സ്വന്തമാക്കിയ സൈന കഴിഞ്ഞ വർഷം ഫൈനലിലും കളിച്ചിരുന്നു. അടുത്താഴ്ച ആരംഭിക്കുന്ന ഹോങ്കോങ് സൂപ്പർ സീരീസിലും സൈന മൽസരിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :