സൌന്ദര്യം ശാപമായി സബീനാ ആള്‍ട്ടിന്‍ബെക്കോവ

തായ്‌പേയിയില്‍| Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (16:22 IST)
എന്റെ ദൈവമേ നീ എന്തിനാണ് എനിക്ക് ഇത്ര സൌന്ദര്യം തന്നത് എന്ന് ഒരു വിവാദ ടെലിവിഷന്‍ പരിപാടിയിലെ മത്സരാര്‍ത്ഥി പറഞ്ഞത് എല്ലാവരുടേയും മനസ്സില്‍ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല.എന്നാല്‍ എതാണ്ട് ഈ അവസ്ഥയാണ് കസാഖിസ്ഥാന്റെ അണ്ടര്‍ 19 വോളിബോള്‍
ടീമില്‍ കളിക്കുന്ന
സബീന ആള്‍ട്ടിന്‍ബെക്കോവയുടേത്.

തായ്‌വാനിലെ തായ്‌പേയിയില്‍ കഴിഞ്ഞയാഴ്ച നടന്ന യൂത്ത് ടൂര്‍ണമെന്റിലാണ് സബീന ശ്രദ്ധിക്കപ്പെടുന്നത്. അതിനുശേഷം മാധ്യമങ്ങളും ആരാധകരും വിടാതെ പിന്തടുരുകയാണ് ഈ പതിനേഴ്കാരിയെ.തായ്‌വാനിലെ ഒരു ഒരു പ്രദേശിക പത്രം പത്ത് പേജാണ് സബീനയുടെ ചിത്രങ്ങള്‍ക്കായി മാറ്റി വയ്ച്ചത്.

എന്നാല്‍ തനിക്ക് മധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും
ലഭിക്കുന്ന ശ്രദ്ധ കുറച്ച് അതിരുകടന്നതാണെന്ന അഭിപ്രായമാണ് സബീനയ്ക്കുള്ളത്.
തന്റെ സൌന്ദര്യത്തില്‍ അമിതമായ പ്രധാന്യം കല്പിക്കരുതെന്നും
തന്റെ കായിക മികവിനാണ് പ്രാധാന്യം നല്‍കെണ്ടെതെന്നും താരം ആരാധകരോട് ആവശ്യപ്പെടുന്നു. താരത്തിന്റെ പേരിലുള്ള ഫാന്‍ പേജുകളിലും ട്വിറ്റര്‍ പേജുകളിലും ലൈക്കുകളുടേയും ഫോളോവേഴ്സിന്റേയും പെരുമഴയാണ്

നിരവധി വ്യാജ അക്കൌണ്ടുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നും താന്‍ ഇസ്റ്റാഗ്രാം മാത്രമാണ് ഉപയോഗിക്കുന്നതെന്നും സബീന ആരധകരെ അറിയിച്ചിട്ടുണ്ട്. ഇസ്റ്റാഗ്രാമില്‍ സബീനയ്ക്ക് സബ്‌സ്‌ക്രൈബര്‍മാര്‍ രണ്ടരലക്ഷമായി വര്‍ദ്ധിച്ചിരിക്കുകയാണ്.

എന്നാല്‍ ഇതൊന്നും ടീമിന്റെ കോച്ചിന് അത്ര പിടിച്ചിട്ടില്ല ചാമ്പ്യന്‍ഷിപ്പില്‍ ഒരു താരം മാത്രമാണുള്ളതെന്നുള്ള രീതിയിലാണ് ആളുകള്‍ പെരുമാറുന്നതെന്നും മാധ്യമങ്ങള്‍ സബീനയുടെയും മറ്റു താരങ്ങളുടെയും ഏകാഗ്രത നഷ്ടപ്പെടുത്തുകയാണെന്നും ടീമിന്റെ കോച്ച് പറയുന്നു.



























A


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :