ഏഷ്യൻ ഗെയിംസ്; തുഴച്ചിലിൽ ഇന്ത്യയ്‌ക്ക് സ്വർണം

ഏഷ്യൻ ഗെയിംസ്; തുഴച്ചിലിൽ ഇന്ത്യയ്‌ക്ക് സ്വർണം

ജക്കാർത്ത| Rijisha M.| Last Modified വെള്ളി, 24 ഓഗസ്റ്റ് 2018 (10:16 IST)
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണവുമായി തുഴച്ചിലുകാർ. പുരുഷന്മാരുടെ ക്വാഡ്രാപ്പിള്‍ സ്‌കൂള്‍ തുഴച്ചിലില്‍ സ്വവര്‍ണ് സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവര്‍ അടങ്ങുന്ന ടീമാണ് 6:17.13 സെക്കൻഡിൽ സ്വര്‍ണം നേടിയത്. ഇന്തോനേഷ്യ വെളളിയും തായ്‌ലന്‍ഡ് വെങ്കലവും നേടി.

നേരത്തെ, പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങും അടങ്ങിയ ടീം വെങ്കലം നേടിയിരുന്നു.

സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ 7.18.76 സെക്കന്‍ഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന ദുഷ്യന്ത് പിന്നീട് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. തുഴച്ചിലിൽ ഒന്നിൽ കൂടുതൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ദുഷ്യന്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :