നിഷികോരിയെ തകര്‍ത്ത് റോജേഴ്‌സ് കപ്പ് കിരീടം ജോക്കോവിച്ച് സ്വന്തമാക്കി

നേരിട്ടുള്ള സെറ്റുകൾക്കാണ് ജോക്കോവിച്ച് ജയിച്ചത്

 rogers cup, novak djokovic , japan  റോജേഴ്‌സ് കപ്പ് , ജോക്കോവിച്ച് , കെയ് നിഷികോരി
ടൊറാന്റോ| jibin| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (08:14 IST)
ജപ്പാന്റെ കെയ് നിഷികോരിയെ തകർത്ത് റോജേഴ്‌സ് കപ്പ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. സിംഗിൾസ് പുരുഷ വിഭാഗം ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് (6–3, 7–5) ലോക ഒന്നാം നമ്പർ ടെന്നീസ് താരം കപ്പ് ഉയര്‍ത്തിയത്.

റിയോ ഒളിമ്പിക്സിൽ ആത്മവിശ്വാസത്തോടെ ഇറങ്ങുന്നതിനു ജോക്കോവിച്ച് കിരീട നേട്ടം സഹായിക്കും. ഓസ്ട്രേലിയൻ ഓപ്പൺ ആറു പ്രാവശ്യവും വിംബിൾഡൺ മൂന്നും യുഎസ് ഓപ്പൺ രണ്ടും തവണ ജോക്കോവിച്ച് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

എടിപി മാസ്റ്റേഴ്സ് 1000 പരമ്പരയിലെ 30–മത് കിരീടമാണ് ജോക്കോവിച്ച് നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ താരമാണ് ജോക്കോവിച്ച്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :