അഭിറാം മനോഹർ|
Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (14:55 IST)
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും ഇതിഹാസ താരം റോജർ
ഫെഡറർ പിന്മാറി. ശാരീരികമായ പ്രശ്‌നങ്ങളെ ചൂണ്ടികാട്ടിയാണ് താരം പിന്മാറിയത്. ഡൊമിനിക് കോപ്‌ഫറിനെതിരെ മൂന്നര മണിക്കൂർ നീണ്ട മാരത്തൺ ഗെയിമിൽ വിജയിച്ച് അവസാന 16ൽ ഇടം പിടിച്ചതിന് പിന്നാലെയാണ് ഫ്രഞ്ച് ഓപ്പണിൽ നിന്നും താരം പിന്മാറിയിരിക്കുന്നത്.
എൻ്റെ ടീമുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ, ഞാൻ റോളണ്ട് ഗാരോസിൽ ഇന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു. മുട്ടുകാലിൽ രണ്ട് സർജറികളും ഒരു വർഷത്തെ വിശ്രമവും കഴിഞ്ഞത് കൊണ്ട് എന്റെ ശരീരത്തെ എനിക്ക് മനസിലാക്കേണ്ടതുണ്ട്. ശരീരത്തെ കൂടുതൽ നിർബന്ധിക്കാതിരിക്കേണ്ടതുണ്ട്. 3 മത്സരങ്ങൾ കളിച്ചതിൽ സന്തോഷം. കോർട്ടിൽ തിരികെവരുന്നതിനെക്കാൾ സന്തോഷം വേറെയില്ല: ഫെഡറർ ട്വിറ്ററിൽ കുറിച്ചു.