ചുംബിക്കാൻ ശ്രമിച്ചു, പിന്നെ ലൈംഗിക ബന്ധത്തിനും; ഹോട്ടല്‍ ജീവനക്കാരി വഴങ്ങാതിരുന്നപ്പോള്‍ ഒളിമ്പിക്‍സിനെത്തിയ നമീബിയൻ താരത്തിന് സംഭവിച്ചതെന്ത് ?

മുറിയിലെത്തിയ യുവതിയെ ജോനാസ് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു

rio olympics , boxing , hotel staff , sex , rio , johnas junious , brazil , girls , സെക്‍സ് , ബോക്‍സിംഗ് , ലൈംഗിക ബന്ധം, ഹോട്ടല്‍ , ജീവനക്കാരി , ബ്രസീല്‍ , പീഡനം , പൊലീസ്
റിയോ| jibin| Last Updated: ചൊവ്വ, 9 ഓഗസ്റ്റ് 2016 (20:53 IST)
ഹോട്ടല്‍ ജീവനക്കാരിയെ അപമാനിച്ചതിനെ തുടര്‍ന്ന് ഒളിമ്പിക്‍സിനെത്തിയ നമീബിയൻ ബോക്സിംഗ് താരം അറസ്റ്റിൽ. ജോനാസ് ജൂനീസ് (22) എന്ന താരത്തെയാണ് യുവതിയുടെയും ഹോട്ടലിന്റെയും പരാതിയില്‍ ബ്രസീലിയൻ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുറിയിലെത്തിയ യുവതിയെ ജോനാസ് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. താരത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടായ പെരുമാറ്റത്തില്‍ പതറിയ പെണ്‍കുട്ടിയോട് ഇയാള്‍ ലൈംഗിക ബന്ധത്തിന് തയാറാണോയെന്നും ചോദിക്കുന്ന പണം തരാമെന്നും പറയുകയായിരുന്നു. തുടര്‍ന്ന് യുവതി മുറിയില്‍ നിന്ന് പുറത്തേക്ക് പോകുകയും അധികൃതരെ വിവരമറിയിക്കുകയും
പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ജോനാസിനെ കസ്റ്റഡിയിലെടുത്തത്.

ഒളിമ്പിക്സ് ആരംഭിച്ചതിനുശേഷം പൊലീസ് അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ കായിക താരമാണ് ജോനാസ്. സമാനമായ കേസിൽ മൊറോക്കോ ബോക്സർ ഹസൻ സാദ (22) കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :