Manu Bhaker: ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യമെഡലെത്തി, 10 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ മനു ഭാകറിന് വെങ്കലം

Manu bhaker, Paris Olympics
അഭിറാം മനോഹർ| Last Updated: ഞായര്‍, 28 ജൂലൈ 2024 (16:09 IST)
Manu bhaker, Paris Olympics
പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം സ്വന്തമാക്കി ഷൂട്ടിംഗ് താരം മനു ഭാകര്‍. വനിതകളുടെ
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ഭാകറിന്റെ വെങ്കല മെഡൽ നേട്ടം. യോഗ്യതാ റൗണ്ടില്‍ 580 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തിയാണ് താരം ഫൈനലിലേക്ക് പ്രവേശം നേടിയത്. ഈ ഇനത്തില്‍ ഇന്ത്യയുടെ റിതം സാങ്ങ്വാനും മത്സരിച്ചിരുന്നെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാനായിരുന്നില്ല.

22കാരിയായ താരത്തിന്റെ കരിയറിലെ ആദ്യത്തെ ഒളിമ്പിക്‌സ് ഫൈനലാണിത്.

വെങ്കല മെഡല്‍ നേട്ടത്തോടെ ഒളിമ്പിക്‌സിലെ ഷൂട്ടിംഗ് വിഭാഗത്തില്‍ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും മനു ഭാകര്‍ സ്വന്തമാക്കി. ഷൂട്ടിംഗ് ഇനത്തില്‍ ഒളിമ്പിക്‌സില്‍ 12 വര്‍ഷത്തിന് ശേഷമാണ് മെഡല്‍ നേട്ടം സ്വന്തമാക്കുന്നത്. 2012ലെ ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്രയാണ് അവസാനമായി ഷൂട്ടിംഗില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരം. സൗത്ത് കൊറിയന്‍ താരങ്ങളായ ഒഹ് യെ ജിന്നിനാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തിലെ സ്വര്‍ണമെഡല്‍. മറ്റൊരു കൊറിയന്‍ താരമായ കിം യെ ജി വെള്ളിമെഡലും സ്വന്തമാക്കി.


ഒന്നാം സ്ഥാനത്തെത്തിയ സൗത്ത് കൊറിയന്‍ താരമായ ഒഹ് യെ ജിന്നിന് 243.2 പോയിന്റും രണ്ടാം സ്ഥാനത്തെത്തിയ
കിം യെ ജിക്ക് 241.3 പോയിന്റുകളുമാണ് നേടാനായത്. 221.7 പോയന്റുകളോടെയാണ് മനു ഭാകര്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :