ജോക്കോവിച്ചിനെ തടുക്കാന്‍ ആന്‍ഡി മുറെയ്‌ക്കായില്ല; സെര്‍ബിയന്‍ താരത്തിന് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് കിരീടം

മൂന്നാം സെറ്റില്‍ മിന്നുംപോരാട്ടം പുറത്തെടുത്ത ജോക്കോ ബ്രിട്ടീഷ് താരത്തെ കീഴടക്കി

നൊവാക് ജോക്കോവിച്ച് , മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് , ആന്‍ഡി മുറെ
മാഡ്രിഡ്| jibin| Last Modified തിങ്കള്‍, 9 മെയ് 2016 (07:54 IST)
നിലവിലെ ചാമ്പ്യന്‍ ആന്‍ഡി മുറെയെ കീഴടക്കി ലോക ഒന്നാംനമ്പര്‍ താരം നൊവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി. പുരുഷ വിഭാഗം ഫൈനലില്‍
6-2, 3-6, 6-3ത്തിന് കീഴടക്കിയാണ് സെര്‍ബിയന്‍ താരം കിരീടനേട്ടം കൈവരിച്ചത്.

ആദ്യ സെറ്റ് നിഷ്പ്രയാസം നേടിയ ജോക്കോവിച്ചിന് അടുത്ത സെറ്റില്‍ കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. എന്നാല്‍ മൂന്നാം സെറ്റില്‍ മിന്നുംപോരാട്ടം പുറത്തെടുത്ത ജോക്കോ ബ്രിട്ടീഷ് താരത്തെ കീഴടക്കി. മാഡ്രിഡില്‍ ജോക്കോവിച്ചിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2011ലാണ് സെര്‍ബിയന്‍ താരം മാഡ്രിഡില്‍ ആദ്യ കിരീടം സ്വന്തമാക്കുന്നത്.

ജോക്കോവിച്ച് കരിയറിലെ 29-മത് എടിപി മാസ്റ്റേഴ്‌സ് കിരീടത്തിലാണ് മുത്തമിട്ടത്. ഇതോടെ കിരീട നേട്ടത്തില്‍ റാഫേല്‍ നദാലിന്റെ റിക്കാര്‍ഡും ജോക്കോ മറികടന്നു. ഇനി മേയ് 22ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീടമാണ് ജോക്കോവിച്ചിന്റെ ലക്ഷ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :