ബാഴ്സലോണ|
VISHNU N L|
Last Modified ചൊവ്വ, 1 സെപ്റ്റംബര്‍ 2015 (09:07 IST)
ബാഴ്സലോണയുടെ സൂപ്പര്‍താരം നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറുന്നു എന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞുകൊണ്ട് താരം തന്നെ രംഗത്തെത്തി. ക്ലബ്ബ് മാറ്റത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ബാഴ്സലോണയില്‍ സന്തോഷവാനാണെന്നും നെയ്മര്‍ വ്യക്തമാക്കി.
'മാഞ്ചസ്റ്ററിലേക്ക് മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ബാഴ്സയില്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞാന്‍ ആഹ്ലാദവാനാണ്. മറ്റു ക്ലബ്ബുകള്‍ എത്ര പണം നല്കാമെന്നുപറഞ്ഞാലും ബാഴ്സയില്‍ തുടരാനാണ് എന്റെ തീരുമാനം' - ബ്രസീല്‍ താരത്തെ ഉദ്ധരിച്ചുകൊണ്ട് സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ടുചെയ്തു.
റെക്കോഡ് തുകയായ 218 ദശലക്ഷം ഡോളര്‍ (ഏകദേശം 2,500 കോടി രൂപ) വാഗ്ദാനം ചെയ്ത് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നെയ്മറെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നെന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. നെയ്മറിനെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ് ലീഗില്‍ കിരീടം തിരിച്ചുപിടിക്കാനുള്ള മാഞ്ചസ്റ്ററിന്റെ കരുനീക്കമായിരുന്നു ഇതെര്ന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.