ദേശീയ സീനിയര്‍ വോളിബോള്‍: ഇരട്ടഫൈനലിന്റെ തിളക്കത്തില്‍ കേരളം

ബംഗളൂരു| JOYS JOY| Last Modified ഞായര്‍, 10 ജനുവരി 2016 (11:22 IST)
ദേശീയ സീനിയര്‍ വോളിബോളില്‍ കേരളത്തിന് ഇരട്ട ഫൈനല്‍. കേരളത്തിന്റെ പുരുഷ, വനിത ടീമുകള്‍ സെമി ഫൈനലില്‍ യഥാക്രമം പഞ്ചാബ്, തമിഴ്‌നാട് ടീമുകളെ തോല്പിച്ചാണ് ഫൈനലില്‍ എത്തിയത്.

പഞ്ചാബിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്താണ് കേരളത്തിന്റെ പുരുഷ ടീം ഫൈനലില്‍ എത്തിയത്. ആദ്യ രണ്ടു സെറ്റുകള്‍ നഷ്‌ടമായിട്ടും പിന്നീടുള്ള മൂന്നു സെറ്റുകള്‍ തിരിച്ചുപിടിച്ചാണ് കേരളം വിജയം നേടിയത്.

തമിഴ്‌നാടും സര്‍വ്വീസും തമ്മിലുള്ള സെമിയിലെ വിജയികളെ ഫൈനലില്‍ കേരളം നേരിടും.

അതേസമയം, വനിതാവിഭാഗത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തമിഴ്നാടിനെ കേരളം തോല്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :