പി.വി.സിന്ധുവിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഐസ്‌ക്രീം കഴിക്കും

രേണുക വേണു| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (10:31 IST)

ടോക്കിയോ ഒളിംപിക്‌സില്‍ ബാഡ്മിന്റണ്‍ വനിത വിഭാഗം സിംഗിള്‍സ് മത്സരത്തില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ പി.വി.സിന്ധുവിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഐസ്‌ക്രീം കഴിക്കും. ഒളിംപിക്‌സ് മത്സരത്തിന് തയ്യാറെടുക്കുന്ന വേളയില്‍ പ്രധാനമന്ത്രി ഇക്കാര്യം സിന്ധുവിന് ഉറപ്പ് നല്‍കിയിരുന്നു. ഒളിംപിക്‌സിന് മുന്നോടിയായി കായിക താരങ്ങളോട് സംവദിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞിരുന്നത്. കടുത്ത പരിശീലനത്തിന്റെ ഭാഗമായി തനിക്ക് ഇഷ്ടമുള്ളതെല്ലാം ത്യജിക്കുകയാണെന്നും ഐസ്‌ക്രീം പോലും കഴിച്ചിട്ട് കുറേ നാളുകള്‍ ആയെന്നും സിന്ധു വീഡിയോ കോണ്‍ഫറന്‍സിനിടെ നരേന്ദ്ര മോദിയോട് പറഞ്ഞിരുന്നു. ടോക്കിയോ ഒളിംപിക്‌സിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുമ്പോള്‍ നമ്മള്‍ ഒരുമിച്ചിരുന്ന് ഐസ്‌ക്രീം കഴിക്കുമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി സിന്ധുവിന് നല്‍കിയ മറുപടി. വെങ്കല മെഡലുമായി സിന്ധു ഇന്ത്യയിലേക്ക് എത്തുമ്പോള്‍ പ്രധാനമന്ത്രിക്കൊപ്പം സിന്ധു ഐസ്‌ക്രീം കഴിക്കും. 'ഒളിംപിക്‌സിന് ശേഷം നമ്മള്‍ നേരിട്ടുകാണും. അന്ന് ഞാന്‍ നിങ്ങള്‍ക്കൊപ്പം ഐസ്‌ക്രീം കഴിക്കും,' ഇതായിരുന്നു സിന്ധുവിനോട് മോദി പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :