"ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല", ബെൻ സ്റ്റോക്‌സിന് പിന്നാലെ കളിക്കളത്തിൽ നിന്നും അനിശ്ചിത ഇടവേളയെടുത്ത് നവോമി ഒസാക്ക

അഭിറാം മനോഹർ| Last Modified ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (08:56 IST)
ടെന്നീസിൽ നിന്നും ഒരു ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് ജപ്പാന്റെ നവോമി ഒസാക്ക.ശനിയാഴ്ച യു.എസ് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കാനഡയുടെ 18-കാരി ലെയ്‌ല ഫെര്‍ണാണ്ടസിനോട് തോറ്റ് പുറത്തായതിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഒസാക്ക ഇക്കാര്യം അറിയിച്ചത്. യുഎസ് ഓപ്പണിലെ നിലവിലെ ജേതാവായ ഒസാക്ക 5-7, 7-6 (2), 6-4 എന്ന സ്കോറിനായിരുന്ന ലെയ്‌ല ഫെർണാണ്ടസിനോട് തോൽവി ഏറ്റുവാങ്ങിയത്.

മാനസികാരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നും താരം പിന്മാറിയിരുന്നു. ഇതിന് ശേഷം ഒസാക്ക പങ്കെടുക്കുന്ന ആദ്യ ടൂർണമെന്റായിരുന്നു ഇത്.എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. സത്യസന്ധമായി പറയുകയാണ്, എന്റെ അടുത്ത ടെന്നീസ് മത്സരം ഇനി എന്നായിരിക്കുമെന്ന് എനിക്കറിയില്ല.ഞാൻ കുറച്ചുകാലം കളിയിൽ നിന്നും ഇടവേളയെടുക്കുകയാണ്. ഒസാക്ക പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :